എന്‍.എസ്.എസ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ആശുപത്രി യിലേക്ക് സ്റ്റൂളുകള്‍ നല്‍കി

gvr ayurveda hospital

ഗുരുവായൂര്‍: ഗുരുവായൂര്‍ അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ 2015-16 ബാച്ചുകളിലെ എന്‍.എസ്.എസ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഗുരുവായൂര്‍ നഗരസഭ ഗവണ്‍മെന്‍റ് ആയുര്‍വ്വേദ ആശുപത്രിയിലെ കിടപ്പുരോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് 20-സ്റ്റൂളുകള്‍ നല്‍കി മാതൃകയായി. എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പലതവണ ആശുപത്രിയില്‍ ചെന്നിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പരിചാരകരുടെ ഇരിപ്പിട സൗകര്യത്തിന്‍റെ കുറവ് മനസ്സിലാക്കി കൃസ്തുമസ്സ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് വീട്ടുകാര്‍ നല്‍കിയ പോക്കറ്റ്മണി ഉപയോഗിച്ചാണ് സ്റ്റൂളുകള്‍ വാങ്ങി നല്‍കിയത്. 2015-ല്‍ നടത്തിയ പെന്‍ഷന്‍ സഹായ ക്യാമ്പില്‍വന്ന പലര്‍ക്കും വാര്‍ദ്ധക്യ-വിധവാ പെന്‍ഷന്‍ കിട്ടിതുടങ്ങിയ കാര്യം അറിയിച്ചുകൊണ്ട് വാര്‍ദ്ധക്യ പെന്‍ഷന്‍ ലഭിച്ച ദാസേട്ടന്‍ കൊണ്ടുവന്ന് നല്‍കിയ മിഠായിയുടെ മധുരമാണ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ സമ്മാനമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഗവണ്‍മെന്‍റ് ആയുര്‍വ്വേദ ആശുപത്രിയില്‍ നടന്ന ചടങ്ങ് സ്ക്കൂള്‍ മാനേജര്‍ ഹീരാലാല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: എസ്. അമ്മിണി, പ്രിന്‍സിപ്പാള്‍ ജിതാമോള്‍ പി. പുല്ലേലി, റോസ് ലിന്‍റ് മാത്യു, ശ്രീജിത്, വിദ്യാര്‍ത്ഥികളായ അനന്തുക്ലിന്‍റണ്‍, വിസ്മയ, അമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

thirteen − 4 =

Sponsors