നടന്‍ ശ്രീനാഥി ന്‍റെ മരണം കൊലപാതകമെന്ന് സഹോദരന്‍

Sreenath (5)

കൊച്ചി: ഹോട്ടല്‍ മുറിയില്‍ 2010ല്‍ മരിച്ച നിലയില്‍ കാണപ്പെട്ട നടന്‍ ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹതയെന്ന് സഹോദരന്‍ സത്യനാഥ്. ആത്മഹത്യ ചെയ്തതാണെന്ന് ആരോപിക്കുമ്പോഴും അദ്ദേഹത്തിന്റെ ശരീരത്തിലെ മുറിവുകളാണ് സംശയത്തിന് കാരണമാകുന്നത്. എട്ടു ചതവുകളും ആറു മുറിവുകളും ശരീരത്തിലുണ്ടായിരുന്നു. ചതവുകളെല്ലാം നീല നിറം കലര്‍ന്നവയായിരുന്നു. ശ്രീനാഥിന്റേത് കൊലപാതകമാണെന്നും സഹോദരന്‍ വിശ്വസിക്കുന്നു.

ഞരമ്പ് മുറിച്ച് ജീവനൊടുക്കിയ ഒരാളുടെ ശരീരത്തില്‍ എങ്ങനെ ഇത്രയും മുറിവുകളും ചതവും ഉണ്ടായി. പുനരന്വേഷണം ആവശ്യപ്പെട്ട് ശ്രീനാഥിന്റെ ഭാര്യ ലത നാളെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും.

ശിക്കാര്‍ എന്ന സിനിമയില്‍ റോള്‍ ഉണ്ടെന്നറിഞ്ഞാണ് ശ്രീനാഥ് കൊച്ചിയിലെത്തിയത്. എന്നാല്‍ ഏപ്രില്‍ 23ന് കോതമംഗലം മരിയ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ കേസിന്റെ ഫയല്‍ കോതമംഗലം പോലീസ് സ്‌റ്റേഷനില്‍ നിന്ന് കാണാതായതും ദുരൂഹതയ്ക്ക് കാരണമായി. ശ്രീനാഥിന്റെ ബാഗും രണ്ടു മൊബൈല്‍ ഫോണും കാണാതായിരുന്നു. സംസ്‌കാരത്തിന് സിനിമയില്‍ നിന്നും ശിക്കാറിന്റെ സെറ്റില്‍ നിന്നു പോലും ഒരാളും എത്തിയില്ല.

ശ്രീ നാഥിന്റെ മരണം സാധാരണ മരണമോ , ആത്മഹത്യയോ അല്ലെന്നും ,അതൊരു കൊലപാതകം ആണെന്നും അന്തരിച്ച നടന്‍ തിലകന്‍ അന്ന് പ്രസംഗിച്ചത് ഇപ്പോള്‍ സമൂഹ മാധ്യ മങ്ങളില്‍ വൈറല്‍ ആകുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *

17 − 6 =

Sponsors